ചാവക്കാട് : എം എസ് എസ്  ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ പ്രളയ ദുരിതബാധിതർക്കായി കിറ്റുകൾ വിതരണം ചെയ്തു. പുന്നയിലെ ദുരിത ബാധിതർക്കായി പുന്നസെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പ്രസിഡണ്ട് ടി എസ് നിസാമുദ്ദീൻ കിറ്റ് വിതരണം നടത്തി. താലൂക്ക് സെക്രട്ടറി നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. വാർഡ് കൗണ്സിലർ ഷാഹിത മുഹമ്മദ്, അഡ്വ. കെ എസ് എ. ബഷീർ, ഹാരീസ്, കെ മുഹമ്മദ്, ഹക്കീം ഇബാറക്ക്, എം പി ബഷീർ, പി വി മുഹമ്മദ് അഷ്റഫ്, അഷ്റഫ് പുന്ന തുടങ്ങിയവർ സംബദ്ധിച്ചു.