Header

വീടുകയറി ആക്രമണം – ആറ് പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍: പുന്നത്തൂര്‍ റോഡില്‍ വീടുകയറി ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. കൊഴക്കിവീട്ടില്‍ ഉണ്ണികൃഷ്ണന്‍, മക്കളായ  ഉമേഷ്, മഹേഷ്, അനീഷ, ഉണ്ണികൃഷ്ണന്റെ അമ്മ മാളു, ഉണ്ണികൃഷ്ണന്റെ സഹോദരന്റെ മകള്‍ രജ്ഞിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമണം നടന്നത്. മര്‍ദ്ധനത്തില്‍ പരിക്കേറ്റവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.  ഉമേഷിന്റെ പണികഴിപ്പിച്ച ബൈക്ക് വില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഉമേഷിന്റെ വീടിന് മുന്നിലൂടെ ബൈക്കില്‍ പോകുകയായിരുന്ന മൂന്ന് പേരുമായാണ് വാക്ക് തര്‍ക്കമുണ്ടായത്. ഇവര്‍ പോയി രണ്ടു പേരെ കൂട്ടി തിരിച്ചെത്തി തങ്ങളെ മര്‍ദ്ധിക്കുകയായിരുന്നുവെന്ന് സുമേഷ് പറഞ്ഞു. സംഭവത്തില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിസലാണ്. വിവരമറിഞ്ഞ് ടെമ്പിള്‍ പോലീസും ഗുരുവായൂര്‍ പോലീസും സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments are closed.