mehandi new

വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആഭരണങ്ങൾ കവരാൻ ശ്രമം

fairy tale

മുല്ലശ്ശേരി: തിരുനല്ലൂർ ഇടിയഞ്ചിറ കിഴക്കേ കര ബണ്ടിനു സമീപം താമസിക്കുന്ന വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആഭരണങ്ങൾ പൊട്ടിക്കാൻ ശ്രമം. കിഴക്കേക്കര ബണ്ടിനു സമീപം വൈശ്യംവീട്ടിൽ മുഹമ്മദ് ഉണ്ണി ഭാര്യ ഷെരീഫ (58) ക്കു നേരെയാണ് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം നടത്തിയത് കഴിഞ്ഞദിവസം രാത്രി എട്ടു മണിയോട വീട്ടിലേക്ക് അതിക്രമിച്ചു വന്നയാളാണ് മുളകുപൊടി കണ്ണിലേക്ക് എറിഞ്ഞത്. തുടർന്ന് കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമം നടത്തി. മാല ലഭിക്കാതെ വന്നതോടെ കാതിലെ കമ്മൽ വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു ശ്രമത്തിനിടയിൽ കാത് മുറിഞ്ഞിട്ടുണ്ട്. വീട്ടമ്മ ബഹളം വച്ചതിനെ തുടർന്നു അയൽവാസികൾ എത്തി. മുഖത്ത് മാസ്കു‌ം തൊപ്പിയും ധരിച്ച ആളാണ് ആക്രമിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഗുരുവായൂർ എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.  പാവറട്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Macare 25 mar

Comments are closed.