യുവതിയുടെ വിവാഹത്തിന് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായ ഹസ്തം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയുടെ വിവാഹത്തിന് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായ ഹസ്തം. ഇരിങ്ങപ്പുറം കുളങ്ങര അയ്യപ്പന്‍ തങ്കമണി ദമ്പതികളുടെ മകള്‍ ബിന്ദുവിന്റെ വിവാഹത്തിനാണ് റയില്‍വെ സ്‌റ്റേഷനില്‍ രാത്രി ഒട്ടോയോടിക്കുന്ന ഡ്രൈവര്‍മാര്‍ സ്വരുകൂട്ടിയ 32000 രൂപ നല്‍കിയത്. യുവതിയുടെ വിവാഹ വിവരവും പ്രയാസവും മനസിലാക്കിയ ഒട്ടോ ഡ്രൈവര്‍മാരായ പി.എ രാധാക്യഷ്ണന്‍, അബൂബക്കര്‍, ഗിരീഷ്, നജീബ്, നിസാര്‍, ഗണേശന്‍, സൂരജ് എന്നീഡ്രൈവര്‍മാരാണ് സഹായത്തിനായി മുന്നിട്ടിറങ്ങിയത്. യാത്രക്കിടെ ഒട്ടോയില്‍ കയറിയ മാറഞ്ചേരി സ്വദേശി ബഷീറും വിവരമറിഞ്ഞപ്പോള്‍ ബിന്ദുവിനെ സഹായിക്കാന്നതില്‍ പ്രധാന പങ്കാളിയായി. പണത്തിന് പുറമെ ആഭരണങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍, എന്നിവയും സമ്മാനമായി നല്‍കി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.