ഇതിലും ഭേദം തോട് – ദേശീയപാത ഓഫീസിലേക്ക് ഓട്ടോ ഡ്രൈവേഴ്സ് മാര്‍ച്ച് നടത്തി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സംഘത്തിന്റെ നേതൃത്വത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ദേശീയപാത ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. റോഡിന്റെ നിര്‍മ്മാണം ഗ്യാരണ്ടിയോടെ കരാര്‍ വ്യവസ്ഥയില്‍ നല്‍കുക, റോഡിലെ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങളില്‍ കരാറുകാരനെയും പ്രതി ചേര്‍ക്കുക, റോഡിന്റെ അറ്റകുറ്റപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, റോഡ് ഫണ്ട് പൂര്‍ണമായും ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ചാവക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.കെ.അലി അധ്യക്ഷനായി. കെ.എ.ജയതിലകന്‍, കെ.കെ.വേണു, കെ.വി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ചാവക്കാട് നഗരം ചുറ്റി നടന്ന പ്രകടനത്തിന് എ.എച്ച്.റൗഫ്, ഇ.കെ.ബാബു, എം.ബഷീര്‍, സി.പി.നൗഫല്‍, വി.കെ.ഷാജഹാന്‍, ഷാജി നരിയംപുള്ളി, കെ.കെ.അലികുഞ്ഞി, അര്‍ജ്ജുനന്‍ കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.