വടക്കേകാട്: പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഏഴാം വാര്‍ഡ് മെമ്പര്‍ മാക്കാലിക്കല്‍ ശ്രീധര (41)ന് മര്‍ദനമേറ്റു. ചെവിക്ക് പരിക്കേറ്റ ശ്രീധരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീധരനെ ഞമനേങ്ങാട് സ്വദേശി മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. നാട്ടുകാരും മറ്റു മെമ്പര്‍മാരും ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്. ഞമനേങ്ങാട് സെന്ററില്‍ ചായക്കട നടത്തുന്ന സുരേഷാണ് മര്‍ദിച്ചത്. മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ പഞ്ചായത്ത് അധികൃതരും മെമ്പറും തന്നെ ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചായിരുന്നുവത്രേ സുരേഷിന്റെ ആക്രമണം. സുരേഷിനെ വടക്കേകാട് പോലീസ്‍ അറസ്റ്റ് ചെയ്തു.
മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ വടക്കേകാട് പ്രകടനം നടത്തി.