mehandi new

നവകേരള സദസ്സിനെത്തുന്ന അശരണരെ സൗജന്യമായി വീട്ടിലെത്തിക്കും – 100 വാഹനങ്ങൾ സജ്ജമാക്കി ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു )

fairy tale

ചാവക്കാട് : നവകേരളസദസ്സിന് ചാവക്കാട് എത്തിച്ചേരുന്ന വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, മറ്റു അശരണർക്കും  പരാതിയും നിവേദനങ്ങളും സമർപ്പിച്ചു തിരികെ മടങ്ങാൻ ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(CITU) ചാവക്കാട് ഏരിയ കമ്മിറ്റി സൗജന്യമായി യാത്രാ സൗകര്യം ഏർപ്പെടുത്തുന്നു. നൂറു വാഹനങ്ങൾ ഈ സേവനത്തിനായി നാളെ ചാവക്കാട് പട്ടണത്തിൽ സർവീസ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മോട്ടോർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ എക്കാലത്തും ചേർത്ത് നിർത്തുന്ന  പിണറായി വിജയൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചാണ് നവകേരളസദസ്സിന് ചാവക്കാട്ടേക്ക് എത്തിച്ചേരുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി  സേവന പ്രവർത്തനത്തനം നടത്തുന്നതെന്നു  ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (CITU) ചാവക്കാട് ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ കെ മുബാറക്കും സെക്രട്ടറി ടി എസ് ദാസനും പറഞ്ഞു. 

planet fashion

Comments are closed.