പുന്നയൂര്‍ : അവിയൂര്‍ എ.എം.യു.പി. സ്‌കുള്‍ പ്ലാറ്റിനം ജൂബിലിയാഘോഷവും സ്മൃതിസംഗമവും കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഷഹര്‍ബാന്‍ അധ്യക്ഷനായി.
പ്രധാനാധ്യാപിക കെ.എന്‍. വാസന്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.പി. ബഷീര്‍, വാര്‍ഡ് മെമ്പര്‍ ഐ.പി. രാജേന്ദ്രന്‍, ഷാജിത അഷറഫ്, പൂര്‍വവിദ്യാര്‍ഥികളായ എ. കേശുക്കുട്ടന്‍, എ. അബ്ദുള്ളക്കുട്ടി, കെ.ബി. ആനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യമത്സരത്തില്‍ പുരസ്‌കാരം ലഭിച്ച അധ്യാപകന്‍ സോമന്‍ ചെമ്പ്രേത്തിനെ അനുമോദിച്ചു.