പാലയൂർ: ചാവക്കാട് നഗരസഭാ  വാർഡ് 13ലെ വാർഡ് സഭായോഗം മൂന്നു  ദിവസം മുമ്പ് നോട്ടീസ് നൽകി വിളിക്കാത്ത കൗൺസിലറുടെ നടപടിയിൽ പ്രതിഷേധിച്ചു ഒരു വിഭാഗം ആളുകൾ ചോദ്യം ചെയ്‌തതോടെ യോഗം അലങ്കോലപ്പെട്ടു. തലേ ദിവസമാണ് കൌൺസിലർ യോഗ നോട്ടീസ് വിതരണം ചെയ്തത്. മുനിസിപ്പാലിറ്റിയിൽ നിന്നും പങ്കെടുത്ത ഉദ്യോഗസ്ഥൻ കൗൺസിലറുടെ നടപടി തെറ്റാണെന്ന് പരസ്യമായി പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ കൗൺസിലർ തയ്യാറായില്ല. ഇതോടെ ബഹളമായി. ഭാവിയിലും ഇതുപോലെ തന്നെ യോഗം വിളിക്കുകയുള്ളൂ എന്ന  കൗൺസിലർ പ്രഖ്യാപിച്ചതോടെ യോഗം അലങ്കോലമായി.

ഏകാധി പതിയെ പോലെയാണ്‌ കൌന്സിലരുടെ പ്രവര്‍ത്തനമെന്ന് നാട്ടുകാർ ആരോപിച്ചു. ഒരു വിഭാഗം ആളുകൾക്ക് നോട്ടീസ് നൽകാതെയും പങ്കെടുത്ത പലരെയും മിനുട്സ് ബുക്കിൽ ഒപ്പിടാൻ അനുവദിക്കാതെയും ഏകപക്ഷീയമായി പെരുമാറുന്ന കൗസിലറുടെ നടപടിയിൽ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതിനല്കാന്‍  പതിമൂന്നാം  വാർഡ് യുഡിഫ് കമ്മിറ്റിയുടെ അടിയന്തിര യോഗം        തീരുമാനിച്ചു. ദസ്തഗീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. എ ടീ .മുഹമ്മദലി, ലത്തീഫ്, അനീഷ് പാലയൂർ, ആരിഫ്, വിപിന്‍, കലീൽഷാ, ഡാനിഷ് എന്നിവർ പ്രസംഗിച്ചു.