mehandi banner desktop
Chavakkad online

വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

വടക്കേകാട് :  വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അകലാട് കാട്ടിലപ്പളളി സ്വദേശി അബ്ദുൽ നാസർ (38) നെയാണ് ചാവക്കാട് സി.ഐ. കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അബ്ദുൽ നാസറും കൂട്ടുകാരനും പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ രണ്ടു പേർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവലാണ്. യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയതായും പറയുന്നു. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ ആല്‍ത്തറയിലെ ക്വാര്‍ട്ടേഴ്‌സിലും അകലാട് കാട്ടിലപ്പള്ളി ബീച്ചിലെ വീട്ടിലും വച്ചാണ് പീഡനം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.