Header

ബഹറൈനില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ പേരില്‍ പിരിവ് – പണം ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ബഹറൈനില്‍ വാഹനാപകടത്തില്‍ മരിച്ച അഷ്കര്‍
ബഹറൈനില്‍ വാഹനാപകടത്തില്‍ മരിച്ച അഷ്കര്‍

ചാവക്കാട്: ബഹറൈനില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ പേരില്‍ പ്രവാസി സംഘടനകള്‍ പിരിച്ച നാല് ലക്ഷം രൂപ ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ . ചാവക്കാട് സ്വദേശി അഷ്ക്കറിന്‍്റെ കുടുംബത്തിനു ഭവന നിര്‍മ്മാണത്തിനെന്ന പേരില്‍ പ്രവാസി സംഘടന സ്വരൂപിച്ച നാല് ലക്ഷത്തോളം രൂപയെ കുറിച്ചാണ് ഒരു വിവരവുമില്ലെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് എടക്കഴിയൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു വടക്കുഭാഗം കാരക്കാട്ട് അഷ്ക്കറാണ് (25) സ്പോണ്‍സറുടെ പീഡനത്തില്‍ നിന്ന് രക്ഷപെടാനായി ഓടുമ്പോള്‍ മനാമയിലെ സനദ് എം.എം.ട്രീ ഫാസ്റ്റ് ഫുഡിനു സമൂപത്തുള്ള ട്രാഫിക് സിഗ്നലില്‍ വെച്ച് കാറിടിച്ച് മരിച്ചത്. അഷക്കറിന്‍്റെ ദാരുണ മരണം വാര്‍ത്തയാതോടെ വീട്ടുകാരുടെ കഷ്ടപ്പാടുകളറിഞ്ഞ് ചില പ്രവാസി സംഘടനകള്‍ സ്വയം മുന്നോട്ട് വന്നതായി പിതാവ് മൊയ്തുട്ടി വ്യക്തമാക്കുന്നു. ആറ് സെന്‍്റ് ഭൂമിയില്‍ നിര്‍മ്മിച്ച ഓലക്കുടിലിലാണ് മൊയ്തുട്ടിയും ഭാര്യ സൈനബ, മൂത്ത മകന്‍ ഇബ്രാഹിം എന്നിവര്‍ താമസിക്കുന്നത്. വിവാഹം കഴിച്ച് പറഞ്ഞയക്കുന്നതിനു മുമ്പ് മകള്‍ ഫൗസിയയുമുണ്ടായിരുന്നു. മുസ്ളിം ലീഗിന്‍്റെ പോഷക സംഘടനയായി ബഹറൈനില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.സിയുടെ നേതാവ് കൈപ്പമംഗലം സ്വദേശി വീട്ടിലത്തെി തങ്ങള്‍ക്ക് ഒരു വീട് നിര്‍മ്മിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. മൊയ്തുട്ടി മുസ്ളിംലീഗ് പ്രവര്‍ത്തകനാണ്. കണ്ണൂരില്‍ നിന്ന് സഹായ വാഗ്ദാനവുമായത്തെിയ ഒരാള്‍ മുറ്റത്ത് കൂട്ടിയിട്ട പഴയ ഫ്ളക്സ് ബോര്‍ഡില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പടവും മറ്റും കണ്ട് നിങ്ങള്‍ ലീഗുകാരനാണ ല്ലേയെന്ന് അത്ഭുതത്തോടെ ചോദിച്ച് വാഗ്ദാനമൊന്നുമില്ലാതെ തിരിച്ചുപോയി. മലപ്പുറത്ത് നിന്നത്തെിയ ജമാഅത്തെ ഇസ്ളാമി നേതാക്കള്‍ അവരുടെ പേരും സംഘടനയും വ്യക്തമാക്കാതെ മുപ്പതിനായിരം രൂപ നല്‍കി. വെളിയങ്കോട് തവളക്കുളം സ്വദേശിയായ ഒരു യുവാവ് അഷ്ക്കറിന്‍റെ പേരില്‍ ബഹറൈനില്‍ അവരുടെ സംഘടന നാല് ലക്ഷത്തോളം രൂപ സ്വരൂപിച്ചിട്ടുണ്ടെന്നും ഈ തുക ഭവന നിര്‍മ്മാണ പദ്ധതിയില്‍ കൂട്ടാനായി കെ.എം.സി.സി നേതാക്കള്‍ക്ക് നല്‍കിയെന്നും പറഞ്ഞിരുന്നു. ബഹറൈനില്‍ നിന്ന് എത്തിയ യുവാവ് അയാളുടെ വീട്ടിലേക്ക് മൊയ്തുട്ടിയെ വിളിപ്പിച്ചാണിക്കാര്യം അറിയിച്ചത്. അഷ്ക്കറിന്‍്റെ കുടുംബത്തിന് ഭവനനിര്‍മ്മാണത്തിനെന്ന പേരില്‍ മനാമയില്‍ ഒരു ഗാനമേള സംഘടിപ്പിച്ചാണിവര്‍ പണം സ്വരൂപിച്ചത്. അഷക്കറിന്‍്റെ പടം വേദിയില്‍ വെച്ച് നടത്തിയ ഗാനമേളയുടെ ചിത്രം കണ്ടതായും മൊയ്തുട്ടി പറഞ്ഞു. എന്നാല്‍ കൈപ്പമംഗലം സ്വദേശിയായ കെ.എം.സി.സി. നേതാവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ആരും പണം നല്‍കിയിട്ടില്ലെന്നാണ് അയാളുടെ മറുപടി. ഭവന നിര്‍മ്മാണം തുടങ്ങുമ്പോള്‍ ഏല്‍പ്പിക്കാമെന്ന് അവര്‍ വിളിച്ചുപറഞ്ഞതായും ഇയാള്‍ മൊയ്തുട്ടിയോട് പറഞ്ഞു. ഇത് സംബന്ധിച്ച് സൗദിയിലുള്ള പാലപ്പെട്ടി സ്വദേശിയായ ബന്ധുവും അന്വേഷിച്ചപ്പോള്‍ പണം കെ.എം.സി.സി നേതാക്കളെ ഏല്‍പ്പിച്ചെന്നാണ് വെളിയങ്കോട്ടെ യുവാവ് പറഞ്ഞതത്രെ. ഇപ്പോള്‍ കെ.എം.സി.സിയുടെ പുനസംഘടന കഴിഞ്ഞ് കൈപ്പമംഗലം സ്വദേശി ഭാരവാഹിത്വത്തില്‍ നിന്ന് മാറിയതായും സൗദിയിലെ ബന്ധു പറഞ്ഞു. വീട് നിര്‍മ്മാണത്തിന് സഹായിക്കാനോ പണം പിരിക്കാനോ ആരോടും തങ്ങളാവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ മകന്‍്റെ പേരില്‍ സ്വരൂപിച്ച തുക എവിടേക്ക് പോയെന്നറിയാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് മൊയ്തുട്ടി പറഞ്ഞു.
ബഹറൈനിലെ കമ്പനി ഉടമകളുടെ ക്രൂരമായ പീഢനം ഭയന്ന് രക്ഷപ്പെടുന്നതിനിടെയാണ് വാഹനാപകടത്തില്‍ അഷ്ക്കര്‍ മരിച്ചതെന്ന് മൊയ്തുട്ടിയും സൈനബയും പറഞ്ഞു. സനദിലെ ക്ളീനിങ് കമ്പനിയില്‍ ജീവനക്കാരനായ അഷ്ക്കറിന് പതിനൊന്നു മാസത്തെ ജോലിക്കിടയില്‍ നാല് മാസത്തെ ശമ്പളം ലഭിക്കാനുണ്ടായിരുന്നു. ശമ്പളം ആവശ്യപ്പെടുമ്പോഴൊക്കെ കമ്പനിയിലെ യമന്‍ സ്വദേശിയായ സൂപ്പര്‍ വൈസര്‍ ഇയാളേയും കൂട്ടുകാരേയും ഉപ്ദ്രവിക്കാറുള്ള കാര്യം വിളിച്ചു പറയാറുണ്ടായിരുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ലേബര്‍കോര്‍ട്ടില്‍ പരാതി നല്‍കിയതിന്‍്റെ വൈരാഗ്യത്തില്‍ കമ്പനി അധികൃതര്‍ അഷക്കറിനേയും കൂട്ടുകാരനേയും കള്ളക്കേസില്‍ കുടുക്കി. കമ്പനി ഡ്രൈവര്‍ സ്വദേശിയുടെ ഫ്രിഡ്ജില്‍ നിന്ന് ആപ്പിള്‍ മോഷ്ടിച്ചെന്ന് പരാതി നല്‍കി. മൂന്ന് ദിവസം ഈ കുറ്റത്തിന് ഇരുവരും ജയിലിലായിരുന്നു. പിന്നീട് സ്പോണ്‍സറെത്തി ജാമ്യത്തിലെടുത്ത് കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടേയും മര്‍ദ്ദിച്ചതായി കൂട്ടുകാരന്‍ മൊയ്തുട്ടിയോട് പറഞ്ഞിരുന്നു. മര്‍ദ്ദനം സഹിക്കാതെ ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് ഇരുവരും ചാടി ഓടിയതും അപകടത്തില്‍ പെട്ടതും. കൂട്ടൂകാരന്‍ ഇരിങ്ങാലക്കുട സ്വദേശി അനൂപ് രക്ഷപെട്ടിരുന്നു. സംഭവത്തില്‍ അഷ്ക്കറിനെ ഇടിച്ചു വീഴ്ത്തിയ കാര്‍ ഡ്രൈവര്‍ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ സ്പോണ്‍സറുടെ പീഡനത്തിനെതിരെ ഇനിയും പരാതി നല്‍കാനായിട്ടില്ല. ഇത് സംബന്ധിച്ച രേഖകള്‍ കെ.എം.സി.സി ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തെങ്കിലും അവര്‍ ഒന്നും ചെയ്തില്ലെന്നും മൊയ്തുട്ടി പറഞ്ഞു. ഇപ്പോള്‍ വീണ്ടും പരാതി നല്‍കാന്‍ ഒരു ബന്ധുമുഖേന ബഹറൈനി പൗരത്വമുള്ള ബുഷറ യൂസഫ് അഹമ്മദ് എന്ന അഭിഭാഷകയെ ഉത്തരവാദിത്ത്വപ്പെടുത്തിയ രേഖകള്‍ അയച്ചിരിക്കുകയാണ്. 30000 രൂപ വിസക്ക് വാങ്ങി പഞ്ചവടി സ്വദേശിയായ ഒരു സ്ത്രീയാണ് അഷ്ക്കറിന് വിസ ശരിയാക്കിയത്. ടിക്കറ്റിനും മുറ്റും വേറേയും ചെലവായി. ഈ സ്ത്രീ ബഹറൈനിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ അവരും ഒന്നും ചെയ്തില്ലെന്ന് അഷ്ക്കറിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.

[/et_pb_text][et_pb_team_member admin_label=”Person” name=”ഖാസിം സയിദ് ” position=”ലേഖകന്‍ ” image_url=”https://chavakkadonline.com/wp/wp-content/uploads/2016/05/qasimsyed.jpg” animation=”off” background_layout=”light” facebook_url=”https://www.facebook.com/Mohamedqasimk” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_team_member][/et_pb_column][/et_pb_row][/et_pb_section]

Comments are closed.