Header

ബൈക്കുകള്‍ കത്തിച്ച സംഭവം: പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി – ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം

ചാവക്കാട്: പാടത്തു പണിക്കുവരുന്നവർക്കു വരമ്പത്തു കൂലി കിട്ടും എന്നത്‌ നന്നായി ഓർത്തോളണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ കെ മുബാറക്.
തിരുവത്ര പുത്തന്‍കടപ്പുറം ബേബി റോഡില്‍ പാലക്കല്‍ ശംസുദ്ധീന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും സ്കൂട്ടറും കത്തി നശിച്ച സംഭവത്തില്‍ പ്രതികരിക്കായിരുന്നു അദ്ദേഹം. ബൈക്ക് ഷംസുദ്ധീന്‍റെ മകന്‍ ഖലീലിന്‍റെ പേരിലും സ്കൂട്ടര്‍ ഇവരുടെ ബന്ധുവും  തൊട്ടടുത്ത വീട്ടുകാരനുമായ ആലിപ്പിരി മുഹമ്മദലിയുടേതുമാണ്. ശംസുധീന്‍റെ മറ്റൊരു മകന്‍ ശിഹാബ് വഹദാനി സി പി എം പ്രവര്‍ത്തകനാണ്. ശിഹാബ് വഹദാനിയുടെ വീട്‌ തീവെച്ച്‌ നശിപ്പിക്കുവാനുള്ള ശ്രമവും ബൈക്കുകള്‍ അഗ്നിക്കിരയാക്കിയതും കോണ്ഗ്രസ് ഗുണ്ടകളോ സാമൂഹ്യദ്രോഹികളോ ആവാന്‍ സാധ്യതയുണ്ടെന്നും രണ്ടായാലും പാടത്തു പണിക്കുവരുന്നവര്‍ക്ക് വരമ്പത്തു കൂലികിട്ടും എന്നത്‌ നന്നായി ഓര്‍ത്തോളണം, ഷിഹാബിന്റെ പാര്‍ട്ടി വെറും ഭരണവിലാസം പാര്‍ട്ടിയല്ല, ഷിഹാബുള്‍പ്പെടെ പതിനായിരക്കണക്കിനു പേര്‍ അണിനിരന്ന വിപ്ലവ പ്രസ്ഥാനമാണിത്‌ കളി തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനോട്‌ വേണ്ട എന്നും വാട്സ്അപ് പോസ്റ്റില്‍ പറയുന്നു. നാട്ടില്‍ കലാപമുണ്ടാക്കാന്‍ എന്നും ശ്രമിച്ചുവരുന്ന തിരുവത്രയിലെ ‘കത്തിക്കല്‍ പ്രസ്ഥാനത്തിന്റെ ‘ കൈകള്‍ ഇതിനു പിന്നിലുണ്ടോ എന്നതും അന്വേഷണ വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.