ചാവക്കാട് : ബഹ്‌റൈനിൽ വെച്ച് അപകടത്തിൽ മരണമടഞ്ഞ അഷ്കറിന്റെ കുടുംബത്തിന് ബഹ്‌റൈൻ കെഎംസിസി നടപ്പിലാക്കുന്ന പ്രവാസി ബൈത്തുറഹ്മയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുന്ന വീടിന്റെ  ശിലാസ്ഥാപനം ആഗസ്റ്റ് 25 രാവിലെ 11 മണിക്ക് പുന്നയൂർ പഞ്ചായത്ത് എടക്കഴിയൂർ തെക്കേമദ്ദ്രസ പടിഞ്ഞാറു ഭാഗം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ സാഹിബ് നിർവഹിക്കും. ലീഗ് തൃശൂർ ജില്ലാ  പ്രസിഡന്റ് സിഎച് റഷീദ്, ജ.സെക്രട്ടറി ഇപി കമറുദ്ധീൻ, ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജ. സെക്രട്ടറി അസൈനാർ കളത്തിങ്കൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും