mehandi banner desktop
Chavakkad online

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലേക്ക് സൌണ്ട് സിസ്റ്റം സംഭാവന ചെയ്തു

Ft

മന്ദലാംകുന്ന്: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലേക്ക് മൈക്ക് സെറ്റ് സംഭാവന ചെയ്തു. സ്പോൺസറും പൂർവ്വ വിദ്ധ്യാർത്ഥിയും റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യുട്ടീവ് മെമ്പറുമായ കെ.എം ഹൈദരലി പ്രധാന അദ്ധ്യാപിക പി.എസ് മോളിക്ക് സൌണ്ട് സിസ്റ്റം കൈമാറി. പുന്നയുർ പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് ടി.കെ കാദർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.എ അയിഷ മുഖ്യ അതിഥിയായി.. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീറ കാദർ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സീനത്ത് അഷ്റഫ്, പുന്നയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എം സൈതലവി, കെ.കെ ഇസ്മായിൽ, വി.എ ഷംസുദ്ധീൻ, ടി.പി റസാഖ്, പി.കെ സൈനുദ്ധീൻ, നസീം പുന്നയൂർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അസീസ് മന്ദലാംകുന്ന് എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക പി.എസ് മോളി സ്വാഗതവുംപി.ടി.എ വൈസ് പ്രസിഡണ്ട് ടി.കെ യൂസഫ് നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.