ഹോട്ടലുകളിലും കല്യാണമണ്ഡപങ്ങളിലും പേപ്പര്‍ഗ്ലാസ്സുകള്‍ നിരോധിക്കുന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍: ഹോട്ടലുകളിലും കല്യാണസദ്യാലയങ്ങളിലും പേപ്പര്‍ഗ്ലാസ്സുകളും പേപ്പര്‍ പ്ലേറ്റുകളും ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ നഗരസഭയുടെ നിര്‍ദ്ദേശം. സെപ്റ്റംബര്‍ 15 മുതല്‍ നിരോധനം നിലവില്‍വരും. ഇതുസംബന്ധിച്ചുള്ള നോട്ടീസ് നഗരസഭ എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കിത്തുടങ്ങി. ഗുരുവായൂരില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണിത്. ഗുരുവായൂരിലെ ഇല നിരോധനത്തിനു പിന്നാലെയാണ് പേപ്പര്‍ഗ്ലാസ്സുകളുടെ നിരോധനവും വരുന്നത്. ഹോട്ടലുകളിലെ ഊണിന് വെള്ളം നല്‍കാന്‍ സ്റ്റീല്‍ ഗ്ലാസ്സുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പായസത്തിനാണ് പേപ്പര്‍ ഗ്ലാസ്സുകളുടെ ഉപയോഗമുള്ളത്. പായസം വിളമ്പാന്‍ ചെറിയ സ്റ്റീല്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കാനാണ് നഗരസഭ നിര്‍ദ്ദേശിക്കുന്നത്. ഹോട്ടലുകളില്‍ ഇത് പ്രായോഗികമാക്കാം. പക്ഷേ, ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന കല്യാണസദ്യയില്‍നിന്നു പേപ്പര്‍ഗ്ലാസ്സുകള്‍ ഒഴിവാക്കാന്‍ പറയുന്നത് പുനഃപരിശോധിക്കണമെന്നാണ് സദ്യകള്‍ ഏറ്റെടുത്തുനടത്തുന്നവരുടെ അഭിപ്രായം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ഉറച്ചതീരുമാനത്തിലാണ് നഗരസഭ. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരി അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.