ബാൻഡ് മേളം – ഉറച്ച ചുവടുകളുമായി ദിൽന ഫാത്തിമയും സംഘവും ജില്ലയിലേക്ക്
കലോത്സവ നഗരി : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജേതര മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദിൽന ഫാത്തിമയും സംഘവും. ഹൈസ്‌കൂൾ തല ബാൻഡ് മേളത്തിലാണ് ആതിഥേയരായ എൽ എഫ് സി എച്ച് എസ് എസ് ഒന്നാം സ്ഥാനം കരസ്തമാക്കിയത്. മികച്ച ഫോർമേഷനും റിഥവും കൈമുതലാക്കിയാണ് ദിൽനയും സംഘവും ജില്ലാതലത്തിലേക്ക് ചുവട് വെച്ചത്. സെന്റ് തെരെസാസ് ബ്രഹ്മകുളം രണ്ടാം സ്ഥാനം നേടി.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രത്‌നകുമാരി പതാകയുയർത്തിയതോടെ ചാവക്കാട് ഉപജില്ലാ സ്കൂൾ കാലോത്സവത്തിനു തുടക്കമായി. എൽ പി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലത്തിലുള്ള സ്റ്റേജേതര മത്സരങ്ങളാണ് ഇന്ന് നടന്നത്. കന്നഡ, സംസ്കൃതം സാഹിത്യ മത്സരങ്ങൾ, തായമ്പക എന്നിവയുടെ ഫലങ്ങൾ ഉച്ചക്ക് മുൻപേ അറിവായി.
മത്സരത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂളിലെ കാർത്തിക് കൃഷ്ണ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂളിലെ അമൽ ബാബു ഒന്നാമനായി.
കന്നഡ പദ്യം ചൊല്ലൽ ഹയർ സെക്കണ്ടറി വിഭാഗം ഷിൻസി എം എസ് ഒന്നാം സ്ഥാനം
അനുരാഗ മാരിയാ ജയ്ക്കബ് രണ്ടാം സ്ഥാനം എൽ എഫ് മമ്മിയൂർ സ്കൂൾ
യു പി വിഭാഗം മത്സരത്തിൽ അഭിരാജ് കെ ആർ (സെന്റ് ആന്റനീസ് യു പി എസ് പുവത്തൂർ) ഒന്നാം സ്ഥാനം.
എൽ പി വിഭാഗം മത്സരത്തിൽ വൈഷ്ണ വിജേഷ് ടി (എൽ എഫ് സ്കൂൾ മമ്മിയൂർ )ഒന്നാം സ്ഥാനം.
യു പി വിഭാഗം സംസ്കൃതം സിദ്ധരൂപോച്ചാരണം (പെൺകുട്ടികൾ )ഹയ ഫാത്തിമ എ യു പി എസ് ഗുരുവായൂർ ഒന്നാം സ്ഥാനം
രണ്ടാം സ്ഥാനം അനന്യ കെ എൽ എഫ് സി ജി എച് എസ് എസ് സ്കൂൾ മമ്മിയൂർ
സംസ്കൃതം ഗദ്യ പാരായണം
യു പി വിഭാഗം ഗോകുല കൃഷ്ണ പി എസ് സെന്റ് സെബാസ്ട്യൻ എച്ച് എസ് ചിറ്റാട്ടുകര ഒന്നാം സ്ഥാനം
അഭിരാം എസ് നമ്പൂതിരി സെന്റ് ഫ്രാൻസിസ് യു പി എസ് വൈലത്തൂർ രണ്ടാം സ്ഥാനം.
സിദ്ധരൂപം ആൺകുട്ടികളുടെ മത്സരത്തിൽ യുപി വിഭാഗം അക്മർ യാസിൻ ഒന്നാം സ്ഥാനം.
രണ്ടാം സ്ഥാനം ശ്രുതദേവ് എം
ജിയുപിഎസ് ഗുരുവായൂർ
തായമ്പക – ഹൈസ്‌കൂൾ വിഭാഗം വിഷ്ണു പ്രസാദ് സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് ചിറ്റട്ടുകര.
രാധിക കെ വി രണ്ടാം സ്ഥാനം ശ്രീകൃഷ്ണ ഗുരുവായൂർ
ഹയർസെക്കണ്ടറി തായമ്പക അഗ്നിവേഷ് ടി എൻ ശ്രീകൃഷ്ണ ഗുരുവായൂർ ഒന്നാം സ്ഥാനം നേടി.
Comments are closed.