Header

ഉപജില്ലാ കലോത്സവം നാളെ 9 മണി മുതൽ 20 വേദികളിൽ പ്രതിഭകൾ മാറ്റുരക്കും-ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും 4 മണിക്ക്

ചാവക്കാട് : മമ്മിയൂർ എൽ എഫ് സ്കൂളിൽ നവംബർ 7, 8, 9, 10 തിയതികളിലായി നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവം നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കും.
ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും 4 മണിക്ക്

വേദി ഒന്നിൽ വൈകുന്നേരം നാലര മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. മറ്റു 19 വേദികളിലായി ഓഫ് സ്റ്റേജ് വിഭാഗം മത്സരങ്ങൾ രാവിലെ ഒൻപത് മണിമുതൽ ആരംഭിക്കും.

മലയാളം, ഇംഗ്ലീഷ്, കന്നഡ, അറബിക്, ഉറുദു, സംസ്കൃതം, തമിഴ് പ്രസംഗങ്ങൾ, പദ്യം ചൊല്ലൽ, മറ്റു രചനാ മത്സരങ്ങൾ എന്നിവ പ്രത്യേകം തയ്യാറാക്കിയ വേദികളിൽ നടക്കും. സംസ്കൃതോത്സവം, അറബിക് സാഹിത്യോത്സവം എന്നിവ നാളെ രാവിലെ മുതൽ ആരംഭിക്കും. ചിത്ര രചന, എണ്ണച്ചായം, ജലച്ചായം, കാർട്ടൂൺ, കൊളാഷ് എന്നിവ വേദി പതിമൂന്നിൽ.

ചെണ്ട /തായമ്പക, നാദസരം, ചെണ്ട മേളം, പഞ്ചാവാദ്യം, മദ്ധളം എന്നീ വാദ്യ മേളങ്ങൾ വേദി ആറിലും ബാൻഡ് മേളം വേദി 20 ലും നടക്കുമെന്ന് പ്രോഗ്രാം കൺവീനർ ഹസീന എസ് കാനം അറിയിച്ചു.

മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് നാളെയും ബുധനയാഴ്ചയും ഉച്ചക്ക് വെജിറ്റബിൾ ബിരിയാണിയും, ചൊവ്വാഴ്ചയും വ്യാഴാഴ്ചയും സദ്യയും ആയിരിക്കും. വൈകുന്നേരം ചായയും കടിയും ഉണ്ടാകും. പ്രഭാത ഭക്ഷണം കാലോത്സവത്തിൽ കരുതുന്നതല്ലയെന്ന് ഫുഡ് കൺവീനർ ശ്രീവൽസൻ മാഷ് അറിയിച്ചു.

thahani steels

Comments are closed.