ഗുരുവായൂർ : നഗരസഭയിലെ എസ് സി വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. നഗരസഭ ആക്ടിങ് ചെയർമാൻ കെ പി വിനോദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ നിർമ്മല കേരളൻ അദ്ധ്യക്ഷത വഹിച്ചു.
374100 രൂപ ചിലവഴിച്ച് 86 ഗുണഭോക്താക്കൾക്കാണ്  കട്ടിൽ വിതരണം ചെയ്തത്. വിവിധ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷരായ കെ വി വിവിധ്, ടി എസ്  ഷെനിൽ, ഷൈലജ ദേവൻ, മുൻ ചെയർപേഴ്സൻ പ്രൊഫ. പി കെ  ശാന്തകുമാരി, വാർഡ് കൗൺസിലർമാരായ സുരേഷ് വാര്യർ, രതി ജനാർദ്ദനൻ, പ്രസീദ മുരളീധരൻ, ജലീൽ പണിക്കവീട്ടിൽ, വി എസ് . രേവതി ടീച്ചർ, ടി കെ  സ്വരാജ്, ടി കെ വിനോദ് കുമാർ, ബിന്ദു അജിത് കുമാർ, പി കെ ഷാഹിന, സുനിത അരവിന്ദൻ, പട്ടികജാതി വികസന ഓഫീസർ സി വി  ശ്രീജ, എസ് സി പ്രമോട്ടർമാരായ കെ കെ കിഷോർകുമാർ, ടി  ജി  രഹന, രമിത സുമേഷ് എന്നിവർ സംസാരിച്ചു,