ബീഡിത്തൊഴിലാളികളുടെ പെൻഷൻ മുവ്വായിരം രൂപയായി വർധിപ്പിക്കണം

ചാവക്കാട് : ബീഡിത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്രമായ പെൻഷൻ മുവ്വായിരം രൂപയാക്കി വർധിപ്പിക്കണമെന്ന് ബീഡിത്തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചാവക്കാട് ഏരിയയിലെ ബീഡിത്തൊഴിലാളി കളുടെയും പെൻഷനായ തൊഴിലാളികളുടെയും സംയുക്ത കൺവെൻഷൻ സി ഐ ടി യു ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. എ വി താഹിറ അധ്യക്ഷത വഹിച്ചു. സി ഐ ടി യു മേഖലാ പ്രസിഡന്റ് കെ എം അലി, എ സി ബീന, വസന്ത വേണു എന്നിവർ സംസാരിച്ചു.


Comments are closed.