mehandi banner desktop
Chavakkad online

ശ്രീ ശങ്കരാചാര്യ കുന്നംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

Ft

കുന്നംകുളം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ കുന്നംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി (ക്ലീനിങ് ഡ്രൈവ്) സംഘടിപ്പിച്ചു. എല്ലാവർഷവും നടത്തിവരാറുള്ള ഈ പരിപാടി, കുന്നംകുളം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനിമോൻസി ഉദ്ഘാടനം ചെയ്തു.സെന്റർ മാനേജർ റാഷിദ് സി ബ്ലാത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഞ്ചിമ എം.എ., അഞ്ജന സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു.’സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക നന്മയും’ എന്ന മുദ്രാവാക്യം മുൻനിർത്തി സംഘടിപ്പിച്ച ശുചീകരണ ദൗത്യത്തിൽ ശ്രീ ശങ്കരാചാര്യയിലെ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.

Jan oushadi

Comments are closed.