mehandi new

ബാറില്‍ നിന്നും ബിയര്‍ കെയ്‌സ് മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

fairy tale

പുന്നയൂര്‍ക്കുളം : ആല്‍ത്തറ കുന്നത്തൂര്‍  ബാറില്‍ നിന്നും മദ്യപിച്ച ശേഷം 24 ബിയര്‍  കുപ്പികളടങ്ങുന്ന കെയ്‌സ് മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍  അറസ്റ്റില്‍. അണ്ടത്തോട് തങ്ങള്‍പ്പടി പാലക്കല്‍ മുഹാഫ് (24), മലപ്പുറം പാലപ്പെട്ടി മരക്കരകത്ത് വീട്ടില്‍ സിറാജുദ്ദീന്‍ (29) എന്നിവരേയാണ് വടക്കേകാട് പോലിസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി എട്ടോടേയാണ് ഇരുവരും ചേര്‍ന്ന് മദ്യപിച്ച ശേഷം കവര്‍ ച്ച നടത്തിയത്. ബാറിലെ ജീവനക്കാര്‍  ബിയര്‍  ലോറിയില്‍ നിന്നും ഗോഡൗണിലേക്ക് മാറ്റുന്നതിനിടേയാണ് ഇരുവരും ചേര്‍ന്ന് ഒരു കെയ്‌സ് മോഷണം നടത്തിയത്. കെയ്‌സ് ബൈക്കില്‍ കയറ്റി കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ മുഹാഫിനെ ബാറിലെ ജീവനക്കാര്‍  പിടികൂടിയെങ്കിലും സിറാജുദ്ദീന്‍ കെയ്‌സുമായി ഓടി രക്ഷപ്പെട്ടു. പിന്നീട് ബൈക്കില്‍ പോകുകയായിരുന്നയാളെ കൈകാട്ടി നിര്‍ത്തി ലിഫ്റ്റ് ചോദിക്കുകയും ബൈക്കില്‍ കയറി അണ്ടത്തോട് തങ്ങള്‍പ്പടി ബീച്ചില്‍ ഇറങ്ങുകയും ചെയ്തു. ഇതേ സമയം വടക്കേകാട് എസ്‌ഐ ജോണ്‍, സി.പി.ഒമാരായ സുനീഷ്, റജനീഷ്, ശശികുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം നടത്തിയ തിരച്ചിലില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. അതേ സമയം ബാര്‍  ജീവനക്കാര്‍  തന്നെ ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ച് മുഹാഫ് തൃശൂര്‍  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ഇയാളുടെ മൂക്കിനു സാരമായി പരിക്കേറ്റിട്ടുണ്ട്. കോടതിയില്‍ ഹാജറാക്കിയ ശേഷം ഇരുവരേയും റിമാന്‍ഡ് ചെയ്തു. മുഹാഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു.

Macare health second

Comments are closed.