കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച മൂല്യം; ചാവക്കാട് കർഷക കൂട്ടായ്മ രൂപീകരിച്ചു – വിപണന കേന്ദ്രം നഗരസഭാ ഓഫീസ് കെട്ടിടത്തില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

ചാവക്കാട്. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിപണനം ചെയ്യുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുമായി കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു. ചാവക്കാട് മേഖലയിലെ കർഷകരെ ഉൾപ്പെടുത്തി ചാവക്കാട് ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (സി ബി എഫ് പി ഒ) എന്ന സംഘടനക്ക് രൂപം നല്‍കി. കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ കീഴിൽ ചാവക്കാട് മേഖലയിലെ കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് മൂല്യവർദ്ധനവിന് ഉതകുന്ന പ്രവർത്തികൾ ഏറ്റെടുക്കുവാനായി ഓഫിസും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണന കേന്ദ്രവും ശനിയാഴ്ച നഗരസഭാ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.

ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് എൻ കെ അക്ബർ എം എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേര്‍സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷയായകും. മുരളി പെരുന്നല്ലി എം എല്‍ എ, ഗുരുവായൂർ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് എന്നിവര്‍ മുഖ്യാഥിതികളാകും. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് ആദ്യവില്പന നിര്‍വ്വഹിക്കും. ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആഴ്ച്ച ചന്തയുടെ ഉദ്ഘാടനവും ചടങ്ങില്‍ എം എല്‍ എ നിര്‍വ്വഹിക്കും.
സി ബി എഫ് പി ഒ പ്രസിഡണ്ടായി ടി ബി ജയപ്രകാശിനെയും, സെക്രട്ടറിയായി സ്റ്റീഫന്‍ ജോസിനെയും തിരഞ്ഞെടുത്തു.

Comments are closed.