ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി ഭഗത്സിംഗ് രക്തസാക്ഷിദിനം ആചരിച്ചു. ചാവക്കാട് നടന്ന ടൂ വീലര്‍ റാലിയും പൊതുയോഗവും എസ് എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി റോസല്‍രാജ് ഉദ്ഘാടനം ചെയ്തു.
കെ വിവിധ് അധ്യക്ഷത വഹിച്ചു. വി അനൂപ്‌, കെ എല്‍ മഹേഷ്‌, എറിന്‍ ആന്റണി, കെ എസ് അനൂപ്‌, എം ജി കിരണ്‍, പി കെ മുഹമ്മദ്‌ നസീര്‍, ഹസ്സന്‍ മുബാറക്, കെ എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.