ചാവക്കാട്‌: ദേശീയപാത വിഷയത്തിൽ ഇരകൾക്കൊപ്പം നിൽക്കണമെന്നാവശ്യപ്പെട്ട്‌ ചാവക്കാട്‌ മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന ഇരകളുടെ കൂട്ടായ്മ മുൻസിപ്പൽ ചെയർമാന് നിവേദനം നൽകി. ചാവക്കാട്‌ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ് നിവേദനം നൽകിയത്‌. ദേശീയപാത മുപ്പത്‌ മീറ്ററിൽ വികസിപ്പിക്കണമെന്നും 2013 ലെ പുതിയ നിയമപ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന്ന് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി,ഉത്തര മേഖമ ചെയർ മാൻ വി സി
ദ്ദീക്‌ ഹാജി, കമറു പട്ടാളം,സിദ്ധാർത്ഥൻ, രാജൻ ഐനിപ്പുള്ളി, റ്റി കെ മുഹമ്മദാലി ഹാജി, കെ സി ഹമീദ്‌, അബ്ദുള്ള ഹാജി, സി ആർ ഉണ്ണികൃഷ്ണൻ, നസീർ വാടാനപ്പള്ളി, പി കെ നൂറുദ്ധീൻ ഹാജി എന്നിവർ നേതൃത്വം നൽകി