ചാവക്കാട് : ബൈബിള്‍ മാസാചരണത്തിന്‍്റെ തൃശ്ശൂര്‍ അതിരൂപതാതല ഉദ്ഘാടനം ഇന്ന് പാലയൂരില്‍ നടക്കും.
പാലൂര്‍ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ വൈകീട്ട് 5. 30 ന് അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് കുട്ടൂര്‍ ഉത്ഘാടനം ചെയ്യു. ബൈബിള്‍ പണ്ഡിതനായ റവ. ഫാ. ലിജോ ചിരിയങ്കണ്ടത്ത് മുഖ്യ പ്രഭാഷണവും സെന്‍്റ് ഫ്രാന്‍സിസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സജി കിഴക്കേക്കര അനുഗ്രഹ പ്രഭാക്ഷണവും നടത്തും. തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ. ഫാ. ജോസ് പുന്നോലി പറമ്പില്‍ അധ്യക്ഷത വഹിക്കുന്ന യോഗ·ത്തില്‍ അസി. റെക്ടര്‍ ഫാ. ജസ്റ്റിന്‍ കൈതാരത്ത്, കേന്ദ്രസമിതി കണ്‍വീനര്‍ ജസ്റ്റിന്‍ ബാബു, കൈക്കാരന്‍ സി.ടി ഫിലിപ്പ്, സെക്രട്ടറി സി.കെ ജോസ്, സിസ്റ്റര്‍ ഉഷ മാര്‍ഗരറ്റ്, സിസ്റ്റര്‍ ജോഫി, സിസ്റ്റര്‍ ജിസ പുലിക്കോട്ടില്‍, ബീന ജോഷി എന്നിവര്‍ സംസാരിക്കും. ബൈബിള്‍ പാരായണം, ദൃശ്യാവിഷ്കാരം, ബൈബിള്‍ ഗാനങ്ങള്‍ എന്നീ പരിപാടികള്‍ക്ക് മാതൃവേദി നേതൃത്വം നല്‍കും.