ഗുരുവായൂര്‍: നഗരസഭപരിധിയിലെ സ്‌കൂളുകളില്‍ ഒന്‍പത് പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന നഗരസഭയിലെ സ്ഥിരം താമസക്കാരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. നഗരസഭ ടൌന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ ശാന്തകുമാരി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് അധ്യക്ഷത വഹിച്ചു. രണ്ടാം ഘട്ട സൈക്കിള്‍ വിതരണത്തില്‍ 49 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. 2016-17  ജനകീയാസൂത്രണ പദ്ധതിയില്‍ പട്ടികജാതി ക്ഷേമ വിഹിതത്തില്‍ ഉള്‍പ്പെടുത്തിയ 7.97 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തില്‍ 152 വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ നല്‍കിയിരുന്നു. ക്ഷേമക്കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍, കൗസിലര്‍മാരായ ടി.ടി ശിവദാസന്‍, പ്രസീത മുരളീധരന്‍, മീന പ്രമോദ്, പട്ടിക ജാതി വികസന ഓഫീസര്‍ സി.വി ശ്രീജ, എസ്.സി പ്രോമോട്ടര്‍മാരായ കെ.കെ കിഷോര്‍ കുമാര്‍, ടി.കെ ചിത്രമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.