Header

ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പി.കെ.ശാന്തകുമാരിയുടെ വീട്ടിലേക്ക് മാര്‍ച്ച്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കാനെത്തിയ കൌണ്‍സിലര്‍മാരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ച്  ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. പടിഞ്ഞാറെനടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ചെയര്‍പേഴ്‌സന്റെ വീടിന് നൂറ് മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ചെയര്‍പേഴ്‌സന്റെ വീടിന് കനത്ത പോലീസ് കാവലാണ് ഏര്‍പെടുത്തിയിരുന്നത്. സി.ഐ.മാരായ യു.എച്ച് സുനില്‍ദാസ്, ഇ.ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരാണ് മാര്‍ച്ച് തടയുന്നതിനും വീടിന് കാവലായും ഉണ്ടായിരുന്നത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്‍.അനീഷ് ഉദ്ഘാടനം ചെയ്തു. കോഗ്രസ് ബ്ലോക്ക് സെക്രട്ടറി എ.ടി.സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ആര്‍.എ അബൂബക്കര്‍, ആര്‍.രവികുമാര്‍, ഒ.കെ.ആര്‍.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.