ചാവക്കാട് : വണ്‍വേ തെറ്റിച്ചു വന്ന ബൈക്ക് സ്‌പെഷ്യല്‍ പോലീസുകാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയി. കാലിനും, കൈക്കും സാരമായി പരിക്കേറ്റ സ്‌പെഷല്‍ പോലീസുകാരന്‍ മുനയ്ക്കക്കടവ് ചേന്ദങ്ങര ബാബു (46)വിനെ മുതുവട്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് 5ന് കിഴക്കെ ബൈപാസ് ജങ്ഷനിലാണ് സംഭവം. വണ്‍വേ തെറ്റിച്ചു വന്ന ബൈക്ക് യാത്രക്കാരനെ പോലീസ് കൈകാണിച്ചതായി പറയുന്നു. നിര്‍ത്താതെ വരുന്നത് കണ്ടപ്പോഴാണ് ബാബു കൈകാണിച്ചത്. ബൈക്ക് വേഗം കൂട്ടി ബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിതവേഗതയില്‍ പോയ ബൈക്ക് പിടികൂടാന്‍ കഴിഞ്ഞില്ല. ശബരിമല സീസനായതിനാല്‍ സ്‌പെഷല്‍ പോലീസായി നിയമിച്ചവരില്‍ ഉള്‍പ്പെട്ടയാളാണ് ബാബു.
കടലോര ജാഗ്രതാ സമിതി അംഗം കൂടിയാണ്. ബൈക്ക് പൊന്നാനിയില്‍ ഉള്ളതാണന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം നടത്തിവരുന്നു.