ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ചിറ്റഞ്ഞൂര്‍ തേറോപ്പിള്ളിവീട്ടില്‍ കൂറാച്ചി എന്നു വിളിക്കുന്ന അനൂപ്(29)നെയാണ് ടെമ്പിള്‍ സി.ഐ എന്‍. രാജേഷ്‌കമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ദേവസ്വം പാഞ്ചജന്യം ഗസ്റ്റ് ഹൗസില്‍ നിന്നും വടക്കേനടയില്‍ നിന്നും പ്രതി രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നു. പാഞ്ചജന്യത്തില്‍ നിന്നും ബൈക്ക് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ജില്ല പോലീസ് മേധാവി ടി ശ്രീനാരായണന്‍, ഗുവായൂര്‍ എ.സി.പി. പി.എ ശിവദാസന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ഷാഡോപോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മമ്മിയൂര്‍ എല്‍.എഫ് കോണ്‍വെന്റിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വിയ്യൂര്‍ പവര്‍ഹൗസ്, പൂങ്കും, പുഴക്കല്‍ അയ്യന്തോള്‍ റോഡ് എിവിടങ്ങളില്‍ നിന്നും പ്രതി ബൈക്കുകള്‍ മോഷ്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. അഞ്ച് ബൈക്കുകളും പോലീസ് കണ്ടെടുത്തു. മോഷ്ടിക്കുന്ന ബൈക്കുകള്‍ നിസാര വിലക്ക് മറിച്ചു വില്‍ക്കുകയായിരുന്നു പതിവ്. കുന്നംകുളം, പേരാമംഗലം, തൃശൂര്‍ ടൌണ്‍ വെസ്റ്റ് എന്നീ പോലീസ് സ്‌റ്റേഷനുകളിലെ വാഹനമോഷണ കേസുകളില്‍ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു. മോഷണകേസില്‍ പിടിക്കപെട്ട് ജയിലായിരുന്ന പ്രതി കഴിഞ്ഞ വര്‍ഷം ജാമ്യത്തിലിറങ്ങി തൃശൂര്‍-കുന്നംകുളം-പൊന്നാനി റൂട്ടില്‍ സ്വകര്യ ബസ്സില്‍ ജോലി നോക്കുകയായിരുന്നു.
ടെമ്പിള്‍ എസ്.ഐ. സുരേന്ദ്രന്‍ മുല്ലശേരി, ഷാഡോ പോലീസ് എസ്.ഐ മാരായ എം.പി. ഡേവിസ്, വി.കെ.അന്‍സാര്‍, എ.എസ്.ഐമാരായ എം.ജി.സുവ്രതകുമാര്‍, പി.എം.റാഫി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ഗോപാലകൃഷ്ണന്‍, പി.കെ.പഴനി സ്വാമി, ടി.വി.ജീവന്‍, എം.എസ്. ലിഖേഷ്, കെ.ബി.വിബിന്‍ദാസ്, ടെമ്പിള്‍ സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ്.അനില്‍കുമാര്‍, കെ.വി.വിജിത്, പി.യു.ഷീജ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.