ചാവക്കാട്: കടപ്പുറം വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചയില്‍ അനിഷ്ഠ സംഭവങ്ങള്‍ക്കൊന്നും ഇടനല്‍കാതെ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കിയ ചാവക്കാട് എസ് ഐ എം കെ രമേഷിനെ മഹല്ല് കമ്മിറ്റിയും നേര്‍ച്ച കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി ടി ഹമീദ് അധ്യക്ഷത വഹിച്ചു. വി പി മന്‍സൂറലി, ആര്‍ പി ബക്കര്‍, എ അബ്ദുല്ല മോന്‍, ആര്‍ എച്ച് അബ്ദുല്‍ സലാം, വി മൊയ്തു, ആര്‍ കെ ജമാലുദ്ധീന്‍, മഹല്ല് സെക്രട്ടറി ആര്‍ പി മൊയ്തുട്ടി ഹാജി, എ അഷറഫ്, ആര്‍ വി ഷംസുദ്ധീന്‍, പി കെ നിഹാദ്, എ വി അന്‍വര്‍, എ വി ഷംസു എന്നിവര്‍ സംബന്ധിച്ചു.