mehandi new

കോടതി വളപ്പിലേക്ക് ബയോഗ്യാസ് പ്ലാന്റ് – ലയണ്‍സ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

fairy tale

ഗുരുവായൂര്‍ : ചാവക്കാട് കോടതി വളപ്പിലേക്ക് ബയോഗ്യാസ് പ്ലാന്റ് നല്‍കി ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗുരുവായൂര്‍ ബാസുരി ഇന്നില്‍ നടന്ന ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എ.തോമാച്ചന്‍ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ കേരള റീജിയന്റെ മിഷന്‍ ഡവലപ്‌മെന്റ് ചെയര്‍മാനായി തിരഞ്ഞെടുക്കപെട്ട വി.വി.കുരിയാക്കോസിനെ ചടങ്ങില്‍ ആദരിച്ചു. എ.എം.അഷ്‌റഫ്, ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ എ.സി.ആനന്ദന്‍, സി.ബി.ബൈജു, കെ.വി.മധു, സി.ജെ.ഡേവിഡ്, ഗ്ലാഡ്‌വിന്‍ ഫ്രാന്‍സിസ്, ഡോ.മധുസൂധനന്‍, പി.എം.അക്ബര്‍, ഇ.ആര്‍.സോമന്‍, അഷ്‌റഫ് പിച്ചോത്തില്‍, കെ.പി.ശിവ പ്രസാദ്, സി.എ.ജോസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.പി.ശിവ പ്രസാദ്(പ്രസിഡന്റ്), സി.എ.ജോസ് പോള്‍(സെക്രട്ടറി, പി.എം.അക്ബര്‍(ട്രഷറര്‍) എന്നിവരാണ് ചുമതലയേറ്റത്.

Haji’s pharma

Comments are closed.