mehandi new

ബിപ്ലവ് കുമാർ ശനിയാഴ്ച ചാവക്കാടെത്തുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190213_122115ചാവക്കാട് : ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ശനിയാഴ്ച ചാവക്കാടെത്തുnnu. 16, 17 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘം 17മത് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. 16 ന് ചാവക്കാട് ബസ്സ്‌ സ്റ്റാൻഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനം ബിപ്ലവ് ദേബ് ഉദ്ഘാടനം ചെയ്യും. 17 ന് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്കൂൾ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
16 ന് വൈകീട്ട് ചാവക്കാട് നാഗയക്ഷി ക്ഷേത്ര ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന പ്രകടനം മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സീമാ ജാഗരൺ മഞ്ച് അഖില ഭാരത് സംയോജകൻ എ ഗോപാല കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ കെ എസ് പവിത്രൻ അധ്യക്ഷത വഹിക്കും.
പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്ത സഹകാര്യ വാഹക് എം രാധാകൃഷ്ണൻ, മത്സ്യ പ്രവർത്തക സംഘം സംസ്ഥാന നേതാക്കളായ കെ രജനീഷ് ബാബു. പി പി ഉദയഘോഷ്‌, ഒ എൻ ഉണ്ണികൃഷ്ണൻ, കെ ജി രാധാകൃഷ്ണൻ, കെ പുരുഷോത്തമൻ, ടി കെ കുട്ടൻ എന്നിവർ സംസാരിക്കും.
അഡ്വ കെ എസ് പവിത്രൻ, കെ രജനീഷ് ബാബു, എൻ പി രാധാകൃഷ്ണൻ, കെ ജി രാധാകൃഷ്ണൻ, ഇന്ദിര മുരളി, നവീന പല്ലവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.