mehandi new

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

fairy tale

തൃപ്രയാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനും ബിജെപിയുടെ നേതൃത്വത്തിലുള്ള വീരതപസ്യ സാംസ്‌കാരികവേദിയുടെ സജീവ പ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ. വലപ്പാട്  ബീച്ച് ജിഡിഎം സ്കൂൾ പരിസരത്തു താമസിക്കുന്ന ആലപ്പാട്ട് വീട്ടിൽ ജിജോ മകൻ അബിനെ(20)യാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Unani banner ad

Comments are closed.