ചാവക്കാട് ബിജെപി 14 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുതുവട്ടൂർ : ചാവക്കാട് നഗരസഭയിൽ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുതുവട്ടൂർ ശിക്ഷക്സദനിൽ നടന്ന ചടങ്ങിൽ ബിജെപി തൃശ്ശൂർ നോർത്ത് ജില്ല പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. നഗരസഭയിലെ 14 വാർഡുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. വാർഡ് 2 ഗ്രാമക്കുളം കെ. കെ രാധാകൃഷ്ണൻ, വാർഡ് 3 തിരുവത്ര നോർത്തിൽ കെ. സി ശ്രീധരൻ, വാർഡ് 8 മമ്മിയൂരിൽ മുരളീധരൻ, വാർഡ് 10 ഓവുങ്ങലിൽ ജോമോൾ സുമേഷ്, വാർഡ് 11 പാലയൂർ നോർത്ത് സജിനി പ്രതീഷ്, വാർഡ് 12 പാലയൂരിൽ പ്രസന്നൻ കാരയിൽ, വാർഡ് 16 ചാവക്കാട് ടൗൺ എ. കെ വേലായുധൻ, വാർഡ് 17 കോഴിക്കുളങ്ങരയിൽ എം. ജനാർദ്ദനൻ, വാർഡ് 18 മണത്തല നോർത്തിൽ ഉമ വേണു, വാർഡ് 19 സിവിൽ സ്റ്റേഷനിൽ മഞ്ജു മനോജ്, വാർഡ് 21 ബ്ലാങ്ങാട് അഡ്വ. സിന്ധു രാജൻ, വാർഡ് 24 ദ്വാരക ബീച്ച് എൻ. ബി ഹരിദാസ്, വാർഡ് 26 പുളിച്ചിറക്കെട്ട് ഈസ്റ്റ് വേലായുധ കുമാർ, വാർഡ് 27 പരപ്പിൽതാഴം സുബിൻ രാജ് എന്നിവരാണ് സ്ഥാനാർത്ഥികൾ.

ബിജെപി മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധ കുമാർ, ഗണേഷ് ശിവജി പ്രമോദ് ശങ്കരൻ, ഉമാദേവി ഷണ്മുഖൻ, പ്രതീഷ് അയിനിപുള്ളി, എം. കെ വിനോദ് കുമാർ, രജിത ജയരാജ് എന്നിവർ സംസാരിച്ചു.

Comments are closed.