ചാവക്കാട്: ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ പി.വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക സൗദാബിയെ നഗരസഭ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് ആദരിച്ചു. അധ്യാപിക കെ.സി. രാധ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഇ.ഒ പി.ബി അനിൽകുമാർ, ബി.പി.ഒ ജയ, പ്രധാനാധ്യാപിക ഇ.എ ഗ്രേസി, കെ.എ. മോഹൻദാസ്, രാമദാസ് പുളിഞ്ചൻ, കെ.കെ സേതുമാധവൻ, സുകുമാരൻ കൂർക്കപ്പറമ്പിൽ, സ്വാതി സജീവ്, പി.കെ. വിനോദൻ, സ്കൂൾ ലീഡർ പി.യു. നാജിയ, അധ്യാപകരായ ബൈജു, ബാബുരാജ് എന്നിവർ സംസാരിച്ചു.