ചാവക്കാട് : ലോക വൃക്കദിനത്തിനോടനുബന്ധിച്ച് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച വൃക്കരോഗ ബോധവല്‍ക്കരണ സന്ദേശയാത്ര ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ കെജി.സുരേഷ് ഉദ്ഘാടനം ചെയ്തു. വൃക്കരോഗ ലക്ഷണങ്ങളെക്കുറിച്ചും പരിശോധനകളെക്കുറിച്ചും സംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രതാപാദിക്കുന്ന ലഘുലേഖകള്‍ ചാവക്കാട് താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ കണ്‍സോള്‍ അംഗങ്ങള്‍ നേരിട്ടും  വിദ്യാര്‍ത്ഥികള്‍ മുഖേനെയും വിതരണം ചെയ്തു. അനാരോഗ്യം വളരുന്ന സമൂഹത്തിലേക്ക് ആരോഗ്യം വളര്‍ത്തുന്ന സന്ദേശവുമായി കണ്‍സോള്‍ നടത്തിയ സംഗമത്തില്‍ അതിഥിയായി എത്തിയ ഫിറോസ് തൈപറമ്പിള്‍, കണ്‍സോള്‍ പ്രസിഡണ്ട് പി.പി.അബ്ദുള്‍ സലാം, ജനറല്‍ സെക്രട്ടറി സി.എം. ജനീഷ്, ട്രഷറര്‍ വി.എം.സുകുമാരന്‍ മാസറ്റര്‍, മറ്റു ഭാരവാഹികളായ എം.കെ. നൌഷാദ് അലി, പി.വി.അബ്ദു മാഷ്, പി.എം.അബ്ദുള്‍ ഹബീബ്, അഡ്വ.സുജിത് അയിനിപ്പുള്ളി, ഹക്കീം ഇമ്പാര്‍ക്ക്, കാസിം പൊന്നറ, കെ.എം.റഹ്മത്തലി എന്നിവര്‍ പ്രസംഗിച്ചു.