mehandi banner desktop
Chavakkad online

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ യോഗ ദിനം ആചരിച്ചു

Ft

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ  യോഗദിനാചരണം വിവിധ പരിപാടികളോടെ  ആഘോഷിച്ചു.

Jan oushadi

 എ എം എ ഐ  തൃശൂർ ഡിസ്ട്രിക്ട് വനിതാ കമ്മിറ്റി കൺവീന ഷഹാന ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ  പ്രിൻസിപ്പളും മാനേജിങ് ട്രസ്റ്റിയും ആയ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് മുഖ്യാഥിതിയായി.  

ആയുർവേദ ഡോക്ടറും കാണിപ്പയ്യൂർ ആയുർവേദ ചികിത്സ കേന്ദ്രം മെഡിക്കൽ ഓഫീസർറുമായ  കൃഷ്ണ പ്രിയ, എ എം എ ഐ ഗുരുവായൂർ ഏരിയ സെക്രട്ടറി  സിതാര എന്നിവർ   യോഗയുടെ പ്രാധ്യാനത്തെ കുറിച്ചും വിവിധ യോഗകളും

കുട്ടികൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തി. 

ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ് ട്രഷറർ ഇന്ദിര സോമസുന്ദരൻ, സോമസുന്ദരൻ, സുബൈദ, ഇൻസൈറ്റ് ഭാരവാഹികൾ, രക്ഷിതാക്കൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Comments are closed.