ചാവക്കാട് : നഗരത്തിൽ ഹോട്ടലുകളിലും ബാക്കറിക്കടകളിലും ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു.
ചാവക്കാട് നഗരത്തിലെ ഹോട്ടല്‍ നമ്പൂസ്, ഹോട്ടല്‍ അൽ സാക്കി, ഹോട്ടല്‍ ശോഭ, ഹോട്ടല്‍ റഹ്മത്ത്, ഹോട്ടല്‍ ഗ്രാൻഡ്, ഹോട്ടല്‍ ചൈത്രം, ഹോട്ടല്‍ കൈരളി, രാജ കാൻറീൻ, അഞ്ജലി ബാക്കറി, വിംബീസ് ബാക്കറി എന്നീ സ്ഥീപനങ്ങളിലാണ് ഹെല്‍ത്ത് സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തിയത്. പിടികൂടിയ ഭക്ഷ്യ വസ്തുക്കൾ പൊതുജനങ്ങൾക്ക് കാണുവാനായി നഗരസഭാ ഓഫീസ് വരാന്തയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുന്ന ഹോട്ടലുകളും ബാക്കറിക്കടകളും ഒരാഴ്ചയെങ്കിലും സീല്‍ വെച്ച് പൂട്ടിയിടാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എത്ര പഴകിയവയായാലും അവ മാരകമായാലും തുഛമായ പിഴയൊടുക്കിയാൽ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുന്ന രീതിയാണിപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ചയിലും ഇതുപോലെ പരിശോധന നടത്തി ഭക്ഷ്യ യോഗ്യമല്ലാത്തവ പിടിച്ചെടുത്തിരുന്നു. കടുത്തത്ത ശിക്ഷ നല്‍കിയാലെ ആവര്‍ത്തിക്കാതിരിക്കുകയുള്ളുവെന്ന് നാട്ടുകാര്‍ ആവ്യപ്പെട്ടു.
നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ പോള്‍ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കെ.ടി സത്യന്‍, ജൂനിയര്‍ ഹല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, പ്രകാശന്‍, റിജേഷ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി . തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി ഡേ.ടി.എന്‍. സിനി അറിയിച്ചു.