mehandi banner desktop
Chavakkad online

ബ്ലഡ് റവലൂഷന്  എഴുത്തു മുറി കഥാപുരസ്‌കാരം 

Ft

ചാവക്കാട് : 2026-ലെ എഴുത്തു മുറി കഥാപുരസ്‌കാരത്തിന് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഡി.പി. അഭിജിത്തിന്റെ ‘ബ്ലഡ് റവലൂഷൻ’ എന്ന പുസ്തകം അർഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ രണ്ടാം വാരത്തിൽ നടക്കുന്ന എഴുത്തു മുറി കുടുംബ സംഗമത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.നവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുത്തുകാരുടെ ആദ്യ പുസ്തകങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിച്ചത്. ലഭിച്ച 105 പുസ്തകങ്ങളിൽ നിന്നാണ് ‘ബ്ലഡ് റവലൂഷൻ’ തിരഞ്ഞെടുത്തത്. പ്രസാദ് കാക്കശ്ശേരി, ടി.എ. ഇഖ്‌ബാൽ, നർഗീസ്, അഹ്‌മദ് മുഈനുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ നിശ്ചയിച്ചത്.കഴിഞ്ഞ വർഷം കവിതാ പുരസ്കാരമാണ് നൽകിയിരുന്നത്. വരും വർഷങ്ങളിലും വിവിധ സാഹിത്യ വിഭാഗങ്ങളിലായി പുരസ്കാരം നൽകുന്നത് തുടരുമെന്ന് സംഘാടകർ അറിയിച്ചു. അഹ്‌മദ് മുഈനുദ്ദീൻ, മെഹർ, പി.വി. ദിലീപ് കുമാർ, ബേബി വത്സൻ, ഷൈബി വത്സൻ എന്നിവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു.

Jan oushadi

Comments are closed.