കൊച്ചന്നൂർ മദീന മസ്ജിദ് കുടുംബ സംഗമം

കൊച്ചനൂർ : കൊച്ചനൂർ ഇസ്ലാമിക് സർവീസ് ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന മദീന മസ്ജിദിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. മോട്ടിവേഷൻ സ്പീക്കറും മുതുവട്ടൂർ മഹല്ല് ഖതീബുമായ സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നതമായ സ്ഥാനവും അന്തസും ആത്മാഭിമാനവും നൽകിയ ജീവിത ദർശനമാണ് ഇസ്ലാമെന്ന് അദ്ധേഹം പറഞ്ഞു. പ്രവാചക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്ലാമിൽ ആരാധനാലയങ്ങൾ പുരുഷ കേന്ദ്രീകൃതമല്ല. മദീനയിലെ പ്രവാചകന്റെ പള്ളിയിൽ സ്ത്രീകൾ ഭജനമിരുന്നത് ആധികാരിക ചരിത്രമാണ്. സ്ത്രീകൾക്ക് ആരാധനാലയങ്ങളിൽ വിലക്കുകൾ കൽപ്പിക്കുന്നത് പുരോഹിത വ്യാഖ്യാനങ്ങൾ മാത്രമാണ്. പെരുമ്പിലാവ് അൻസാർ വനിതാ കോളേജ് അസിസ്റ്റന്റ് ഇംഗ്ളീഷ് പ്രൊഫസർ ഫസീല റഫീഖ് സദസുമായി സംവദിച്ചു. അബ്ദുല്ല തമീം അറബി ഗാനവും അസ്വ, ഐഷിൻ, അംന എന്നിവർ സംഘ ഗാനവും ആലപിച്ചു. നിയമ ബിരുദം നേടി വിജയിച്ച പ്രൊഫഷണൽ ഫോട്ടോഗ്രാഫർ നൗഫൽ കെ ഇബ്രാഹിമിനെ ട്രസ്റ്റ് മെമ്പർ പി എം അബൂബക്കർ മൊമെന്റോ നൽകി ആദരിച്ചു. കിസ്റ്റ് ഹാളിൽ വെച്ച് നടന്ന സംഗമത്തിൽ കൊച്ചനൂർ മദീന മസ്ജിദ് ഖത്തീബ് അനീസ് അഹ്മദ് അധ്യക്ഷതവഹിച്ചു. ട്രസ്റ്റ് ചെയർമാൻ വി എ മുഹമ്മദ് അസ്ലം സ്വാഗതം ആശംസിച്ചു. ദിയ അബ്ദുൽ ഖാദർ ഖുർആൻ പാരായണവും എം കെ ബഷീർ അഹ്മദ് ഉദ്ബോധനവും നടത്തി.




Comments are closed.