mehandi new

ചാവക്കാട് ബീച്ചില്‍ തിരയില്‍ പെട്ട് വഞ്ചി തകര്‍ന്നു – ഒരാള്‍ക്ക് പരിക്ക്

fairy tale

ചാവക്കാട്: ശക്തമായ തിരമാലയില്‍ പെട്ട് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്ന വഞ്ചി തകര്‍ന്നു. മത്സ്യതൊഴിലാളിക്ക് തലക്ക് പരിക്കേറ്റു. ബ്ലാങ്ങാട് ബീച്ച് സ്വദേശി മൂക്കന്‍ ശ്രീനിവാസ‍(55)നാണ് പരിക്കേറ്റത്. ശ്രീനിവാസനെ ചാവക്കാട് താലൂക്ക് ആസ്പത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കുന്നംകുളം യൂണിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. രാവിലെ ചാവക്കാട് ബീച്ചില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലിലിറക്കിയ വഞ്ചി മീന്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് കരയിലേക്ക് മടങ്ങുമ്പോള്‍ ശക്തമായ തിരയടിച്ച് മറിയുകയായിരുന്നു. ആച്ചി രാജന്റെ ഉടമസ്ഥതയിലുള്ള മുറിവഞ്ചിയാണ് അപകടത്തില്‍ പെട്ടത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. വഞ്ചി ഓടിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിനും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.

Macare 25 mar

Comments are closed.