ചാവക്കാട്: ബ്ലാങ്ങാട് കടലിൽ മത്സ്യ ബന്ധനത്തിന് വള്ളം ഇറക്കുന്ന നേരം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് തൊഴിലാളിക്ക് ഗുരുതരമായി പരിക്ക് പറ്റി. തളിക്കുളം സ്വദേശി കറുപ്പം വീട്ടിൽ അലി അഹമ്മദ് (51 വയസ്സ്) നാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ചക്കര നജീബിന്റെ ഉടമസ്ഥതയിലുള്ള ‘മുന്നണി ” വള്ളമാണ് അപകടത്തിൽ പെട്ടത്.
ചാവക്കാട് ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ച അഹമ്മദിനെ വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക് കൊണ്ടു പോയി. അപകടത്തിൽ മൂന്ന്പല്ലുകൾ നഷ്ടപ്പെടുകയും, മൂക്കിന്റെ എല്ല് പൊട്ടുകയും ചെയ്ത അഹമ്മദിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.