mehandi new

ഗുരുവായൂർ ക്ഷേത്രംബോംബിട്ടു തകർക്കുമെന്ന് ഭീഷണി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി. ഇന്നു രാവിലെ 8.15നു ക്ഷേത്രം ഓഫിസിലെ ലാൻഡ് ഫോണിലേക്കാണു ഭീഷണിസന്ദേശമെത്തിയത്.രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയിൽ സ്ത്രീയെ ഉപയോഗിച്ചായിരിക്കും ബോംബാക്രമണമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി. ധീവരസഭ തീവ്ര ഗ്രൂപ്പിൽപെട്ടതാ‌ണെന്നു പരിചയപ്പെടുത്തിയ ആളാണു വിളിച്ചത്. മാനേജർ ടി.വി.കൃഷ്ണദാസാണ് ഫോണെടുത്തത്. ഭീഷണി സന്ദേശം കിട്ടിയ ഉടനെ മാനേജർ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെയും പൊലീസിനെയും വിവരമറിയിച്ചു.‌ തൃശൂർ ജില്ലാ ബോംബ് സ്ക്വാഡും പൊലീസുംക്ഷേത്രത്തിൽ പരിശോധന നടത്തുകയാണ്. സുരക്ഷ ശക്തമാക്കി. ഭക്തർക്കു കാര്യമായനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.എസിപി: പി.എ.ശിവദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പേരിലെടുത്ത സിമ്മിൽ നിന്നാണു വിളി വന്നതെന്നു കണ്ടെത്തി. പ്രതിയെ പിടികൂടാൻ ഗുരുവായൂരിൽനിന്നു പ്രത്യേകസംഘം ആലപ്പുഴയിലേക്കു തിരിച്ചു. അവിടത്തെ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.ഇതിനുമുമ്പും ഗുരുവായൂർ ക്ഷേത്രത്തിനു ബോംബു ഭീഷണിഉണ്ടായിട്ടുണ്ട്. 2015 ജൂലായിൽ ക്ഷേത്രം ബോംബിട്ടുതകർക്കുമെന്നതാണ് ഒടുവിലത്തെ സന്ദേശം. 24 മണിക്കൂറിനകം ക്ഷേത്രം തകര്ക്കുമെന്നു ഗുരുവായൂര് സിഐയുടെ ഫോണിലേക്കാണ് ഭീഷണിസന്ദേശം എത്തിയത്. വ്യാജസന്ദേശമാണെന്നു പിന്നീടു കണ്ടെത്തി. കേരളത്തിൽ ഏറ്റവുംകൂടുതൽ വിശ്വാസികളെത്തുന്നതും കൂടുതൽ നടവരവുമുള്ള ക്ഷേത്രമാണ് ഗുരുവായൂർ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.