mehandi new

‘ചാവക്കാടും പ്രവാസവും ഒരു ചരിത്രാന്വേഷണം’ പുറത്തിറക്കി

fairy tale

ചാവക്കാട്: ചാവക്കാടിന്റേയും തീരദേശത്തിന്റേയും പ്രവാസവും  ചരിത്രവും പുസ്തരൂപത്തില്‍ പുറത്തിറക്കി. ഖത്തറിലെ ചാവക്കാട്ടുകരായവരുടെ കൂട്ടായമയായ നേറ്റീവ് ചാവക്കാട് ഖത്തര്‍  എന്ന സംഘടനയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രമുഖ ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പിന്റെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയത്. കേരളത്തിലെ ഗ്രാമാങ്ങളില്‍ വലിയ സാമൂഹ്യ മാറ്റത്തിന് കാരണമായ ഗള്‍ഫ് പ്രവാസവും അതിന് തുടക്കം കുറിച്ച ചാവക്കാട് താലൂക്കിന്റെ ചരിത്രവും പുസ്തകത്തിന് വിഷയമാകുന്നു. കെ കെ എന്‍ കുറുപ്പിനെ കൂടാതെ ചരിത്രഗവേഷകരായ ഡോ..എം എസ് നായര്‍, ഇ എം സക്കീര്‍ ഹസൈന്‍ എന്നിവരും പുസ്തകം തയ്യാറാക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ചു. ചാവക്കാടും പ്രവാസവും ഒരു ചരിത്രാന്വേഷണം എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകം കവി രാധാകൃഷ്ണന്‍ കാക്കശ്ശരി പ്രകാശനം ചെയ്തു. ജോസ് ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി. റഫീക് തിരുവത്ര അധ്യക്ഷനായി. ഗ്രന്ഥകാരിലൊരാളായ ഇ എം സക്കീര്‍ ഹസൈന്‍ പുസ്തകം പരിചയപ്പെടുത്തി. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വൈസ് ചെയര്‍പേര്‍സണ്‍ മഞ്ജുഷാ സുരേഷ്  എന്നിവര്‍ പങ്കെടുത്തു. എ എച്ച്  അക്ബര്‍, പി വി സുരേഷ്, കെ എച്ച് സലാം, കെ നവാസ്, കെ കെ സുധീരന്‍, പി അജിത്, ഷംസുദ്ദീന്‍, സലീം പൊന്നംപുറത്ത് എന്നിവര്‍ സംസാരിച്ചു. പി വി സഞ്ചയനന്‍ സ്വാഗതവും മനാഫ് ദോസ്തി നന്ദിയും പറഞ്ഞു.

Macare health second

Comments are closed.