mehandi new

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വായനശാലയിലേക്ക് പുസതകങ്ങള്‍ നല്‍കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

അറിവിന്റെ  വാതായനങ്ങള്‍ തുറന്നിട്ട്, വായനയുടെ വിശാല ലോകം തീര്‍ത്ത്, പുസ്തകങ്ങളുടെ ബ്രഹത് ശേഖരവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ലൈബ്രറി

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വായനശാലയിലേക്ക് ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്‍ പുസതകങ്ങള്‍ നല്‍കി. ഇതോടെ വായനശാലയിലെ പുസ്തകങ്ങളുടെ എണ്ണം 12500 കവിഞ്ഞു. നോവല്‍, ചെറുകഥകള്‍, ഖുര്‍ആന്‍ പരിഭാഷ, ബൈബിള്‍, ഉപനിഷത്തുകള്‍ ഉള്‍പ്പെടെ നാനൂറോളം പുസ്തകങ്ങളാണ് പുതുതായി ലഭിച്ചത്. ഒരുമാസത്തില്‍ അറുനൂറിലേറെ പുസ്തകങ്ങള്‍ ഇവിടെ വായിക്കപ്പെടുന്നതായി കണക്കുകള്‍ പറയുന്നു. തടവറയില്‍ കിടന്നു ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യുന്ന അന്തേവാസികള്‍ക്ക് വായനശാല നല്ലൊരു റഫറന്‍സ് കേന്ദ്രമാണ്.
ട്രസ്റ്റ് ഓഫ് എജുക്കേഷന്‍ പ്രസിഡണ്ട് ഷഫീഖ് ഷായില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി ജയില്‍ സൂപ്രണ്ട് എം കെ വിനോദ്കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചയ്തു.
ജോയിന്റ് സൂപ്രണ്ട് എം എസ് നരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ ജെ എസ് ഒ യൂണിറ്റ് കണ്‍വീനര്‍ രതീഷ്‌, സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേഷ്, സൈനുദ്ധീന്‍ മൌലവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വെല്‍ഫെയര്‍ ഓഫീസര്‍ ശ്യാമള സ്വാഗതവും അസി. സൂപ്രണ്ട് മുഹമ്മദാലി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സിദ്ധീഖ് മുല്ലക്കരയുടെ നേതൃത്വത്തില്‍ തൃശൂര്‍ മ്യൂസിക് ബീറ്റ്സ് ന്റെ ഗാനമേള അരങ്ങേറി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.