Header

ചാവക്കാട് സബ് ജയില്‍ അന്തേവാസികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി

ചാവക്കാട്: വായന പക്ഷാചരണത്തിന്‍്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ചാവക്കാട് സബ് ജയിലിലെ അന്തേവാസികള്‍ക്ക് വായിക്കാനായി പുസ്തകങ്ങള്‍ നല്‍കി.
സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും കവിയുമായ പി എന്‍ ഗോപീകൃഷ്ണന്‍ ജയില്‍ സൂപ്രണ്ട് സുരേഷ് കുമാറിന് പുസ്തകങ്ങള്‍ കൈമാറി. താലൂക്ക് പ്രസിഡണ്ട് എം.എസ് മത്യു അധ്യക്ഷത വഹിച്ചു. കഥാകൃത്ത് എം. എന്‍. വിനയകുമാര്‍, ഭാരവാഹികളായ പി.വി ദിലീപ് കുമാര്‍, കെ വി അഷറഫ്, പത്മിനി, പ്രേം പ്രസാദ്, ടി ബി ശാലിനി, പി എ മണികണ്ഠന്‍, എ എച്ച് നജീബ് എന്നിവര്‍ സംസാരിച്ചു.

Comments are closed.