Header

ഇരുമുന്നണികളും വിയര്‍ക്കുന്നു : പ്രചാരണം സമാപിക്കുമ്പോള്‍ ഗുരുവായൂരില്‍ യുഡിഎഫ് എല്‍ഡിഎഫ് ഇഞ്ചോടിഞ്ച്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/sadiq-and-kv-abdulkaderjpg.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”center” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text”]

ചാവക്കാട്: പരസ്യ പ്രചാരണങ്ങളും നിശബ്ദ പ്രചാരണവും അവസാനിക്കുമ്പോള്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ഓടിയും സൈക്കിള്‍ ചവിട്ടിയും ഇരുമുന്നണികളും വിയര്‍ക്കുന്നു. 9968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയക്കൊടിപാറിച്ചത്. കെ വി അബ്ദുള്‍ഖാദര്‍ 62246 വോട്ടുകള്‍ നേടിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി അഷറഫ് കോക്കൂര്‍ 52278 വോട്ടുകളെ നേടാനായുള്ളൂ. ബി ജെ പി 9306ഉം എസ് ഡി പി ഐ 2250 വോട്ടുകളും നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തിലെ വോട്ടിംഗ് നിലയില്‍ യു ഡി എഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. 58304 വോട്ടുകളാണ് യു ഡി എഫിന് മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ആറായിരത്തോളം വോട്ടുകള്‍ യു ഡി എഫ് അധികം നേടിയപ്പോള്‍ നൂറില്‍ താഴെ വോട്ടുകള്‍ മാത്രമാണ് എല്‍ ഡി എഫിന് അധികമായി ലഭിച്ചത്. ബിജെപി പതിനൊന്നായിരവും എസ് ഡി പി ഐ രണ്ടായിരത്തോളം വോട്ടുകളും അധികമായി നേടി.
പത്തുവര്‍ഷമായി എല്‍ ഡി എഫ് ഭരിക്കുന്ന മണ്ഡലം തിരിച്ചു പിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് യു ഡി എഫ്. ഗ്രൂപ്പ് വഴക്കും പാരവെപ്പും നിറഞ്ഞു നിന്ന സന്ദര്‍ഭത്തിലായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പ്. എന്നാല്‍ അത്ഭുതാവഹമായ ഐക്യമാണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെക്കാള്‍ പതിന്മടങ്ങ്‌ മെച്ചമുണ്ടാക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് യു ഡി എഫ്.
സൈക്കിള്‍ ചവിട്ടിയും, ചിത്രം വരച്ചും, ആകര്‍ഷണീയമായ ബോര്‍ഡുകള്‍ സ്ഥാപിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും, മാറ്റം, വികസനം എന്ന മുദ്രാവാക്യം മണ്ഡലത്തില്‍ ഒരു ട്രെന്‍ഡ് ആക്കാന്‍ കഴിഞ്ഞു എന്നാണ് യു ഡി എഫ് അവകാശ വാദം
ഗുരുവായൂര്‍ ഇനിയും ചുകന്നു തന്നെയിരിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് എല്‍ ഡി എഫ് നേതൃത്വവും അണികളും. നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച എല്‍ ഡി എഫിനെ യു ഡി എഫ് സൈക്കിളിലേറി ഒപ്പമെത്താന്‍ ശ്രമം നടത്തുന്നത് കണ്ട് ഓടി ജയിച്ച ആവേശത്തിലാണ് അബ്ദുള്‍ഖാദറും അണികളും. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വേരുകളില്‍ ഇറങ്ങിചെന്നുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം തന്റെ സൌഹൃദ വലയവും വ്യക്തി പ്രഭാവവും വോട്ടായി മാറും എന്ന് തന്നെയാണ് ഇടതു സ്ഥാനാര്‍ഥിയുടെ കണക്ക്കൂട്ടലുകള്‍. ബൂത്ത് തലം തൊട്ട് കൂറ്റന്‍ ഫ്ലക്സുകള്‍ സ്ഥാപിച്ചും റാലികള്‍ നടത്തിയും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നിറഞ്ഞു നിന്നു. കൊല്ലപ്പെട്ട ചാവക്കാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ വത്സലന്റെ മകനും പ്രചാരണ രംഗത്തുണ്ടായിരുന്നു. ഹനീഫ വധവും എല്‍ ഡി എഫ് പ്രചാരണായുധമാക്കിയിരുന്നു.
ഇരു മുന്നണികളുടെയും ദേശീയ, സംസ്ഥാന നേതാക്കളും പ്രമുഖരുമായ ആളുകള്‍ മണ്ഡലത്തില്‍ സജീവ സാന്നിധ്യം അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരു കൂട്ടരും പോരില്‍ സജീവമാണെങ്കിലും യു ഡി എഫിന് മേല്‍ക്കൈ നേടാനായിട്ടുണ്ട്.
ബിജെപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും നേടുന്ന വോട്ടുകള്‍ ഇരു മുന്നണികളുടെയും വിജയ പരാജയത്തെ സ്വാധീനിക്കും. ഗുരുവായൂര്‍ മണ്ഡലത്തിലെ 201749 വോട്ടര്‍മാരില്‍ പുതുതായി ചെര്‍ക്കപ്പെട്ട ഇരുപത്തിനായിരത്തോളം വോട്ടര്‍മാരുടെ നിലപാടും ഇരുമുന്നണികളുടെയും കണക്കുകളെ അനിശ്ചിതത്വത്തിലാക്കുന്നു. അടിയൊഴുക്കുകളും വോട്ടു മറിക്കലും സാധാരണയായ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ഇരു കൂട്ടരും പ്രതീക്ഷയിലാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.