mehandi new

ബ്രസീൽ കിതച്ചു വീണു : സ്വപ്‍ന സെമി ഫൈനൽ ഇനി ഇല്ല

fairy tale

ചാവക്കാട് : ക്രൊയേഷ്യയുമായുള്ള ശക്തമായ പോരാട്ടത്തിനൊടുവിൽ കിതച്ചു വീണു ബ്രസീൽ. അവസാന ടൈമിൽ നെയ്മറിന്റെ മനോഹര ഗോളിൽ ബ്രസീൽ കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് കരുതിയെങ്കിലും 116 മത് മിനിറ്റിൽ പെറ്റ്കോവിചിന്റെ അടാർ ഗോളിൽ ക്രൊയേഷ്യ സമനില നേടി. പെനാൽടി ടൈമിൽ 2 – 4 ന് ക്രൊയേഷ്യ ലോക ചാമ്പ്യൻമാരെ മലർത്തിയടിച്ച് സെമിയിൽ പ്രവേശിച്ചു.

planet fashion

ബ്രസീലിന്റെ പരാജയത്തോടെ സ്വപ്ന സെമി ഫൈനൽ എന്ന മോഹത്തിന് അറുതിയായി. അര്‍ജന്റീനയുടെ ലയണല്‍ മെസിയും ബ്രസീലിന്റെ നെയ്മറും നേര്‍ക്കു നേര്‍ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ഫുഡ്‌ബാൾ പ്രേമികൾ നിരാശരായി.

മണിക്കൂറുകൾ കഴിഞ്ഞാൽ നാളെ പുലർച്ചെ 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്സുമായി ഏറ്റുട്ടും. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യു.എസ്.എ യെ തോല്‍പിച്ചാണ് നെതര്‍ലണ്ട്സ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ആസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്.

Macare 25 mar

Comments are closed.