Header

വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധത അവസാനിപ്പിക്കുക – എം എസ് എസ്

ചാവക്കാട് : ന്യൂനപക്ഷ ഗവേഷണ വിദ്യാർത്ഥികൾക്ക് വേണ്ടി സച്ചാർ നിർദേശപ്രകാരം നിലവിൽ വന്ന മൗലാന ആസാദ് ഫെല്ലോഷിപ്പും
ലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാത്ഥികൾക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പും നിർത്തലാക്കിയ നടപടിയിൽ എം എസ് എസ് പ്രതിഷേധിച്ചു. അധഃസ്ഥിത, ന്യൂനപക്ഷ വിഭാഗങ്ങളെ ദേശീയ മുഖ്യധാരയിൽ നിന്ന് മാറ്റിനിറുത്തുന്ന ഫാഷിസ്റ്റ് ഭരണ രീതിയാണ് തങ്ങളുടേതെന്ന് കേന്ദ്ര ഭരണകൂടം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

പ്രതികാരാത്മകമായ ഈ നടപടി പിൻവലിക്കണമെന്ന് എം.എസ്.എസ് തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എം.എസ്.എസ്. കൾച്ചറൽ കോംപ്ലക്സിൽ ചേർന്ന യോഗം സംസ്ഥാന സെകട്ടറി ടി.എസ്. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ:കെ.എസ്.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.അബ്ദുൽ റഹ്മാൻ, ട്രഷറർ എം.പി. ബഷീർ, പി.എ.നസീർ, അംജാദ് കാട്ടകത്ത്, പി.എ. സീതിമാസ്റ്റർ, പി.കെ.എം അഷറഫ്, ക്യാപ്റ്റൻ അബ്ദുൽ ഖാദർ, ബദറുദ്ദീൻ ഗുരുവായൂർ, നൗഷാദ് തെക്കും പുറം, ഹാരിസ് കെ.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

thahani steels

Comments are closed.