mehandi new

കാനറിപ്പട കീഴടക്കിയ ലുസൈൽ സ്റ്റേഡിയത്തിൽ ചാവക്കാടിന്റെ പതാകയുമായി ബ്രസീൽ ആരാധകൻ

fairy tale

ദോഹ : സാംബാ താളത്തിൽ കാൽപന്ത് കൊണ്ട് കവിത രചിച്ച ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ മഞ്ഞപ്പടകൾക്കിടയിൽ ചാവക്കാട് ആലേഖനം ചെയ്ത പതാക വീശുന്ന ബ്രസീൽ ആരാധകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.
ചാവക്കാട് പുന്ന സ്വദേശി ഷഹീർ കൂട്ടുങ്ങലാണ് ഇന്നലെ ബ്രസീൽ സെർബിയ പോരാട്ടം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ ചാവക്കാട് എന്നെഴുതിയ മഞ്ഞപ്പതാക വീശി ശ്രദ്ധ നേടിയത്.

planet fashion

പുന്ന മുണ്ടോക്കിൽ പരേതനായ ഹംസക്കുട്ടിയുടെ മകനാണ് 33 വയസ്സുകാരനായ ഷഹീർ. പത്തു വർഷമായി ഖത്തറിൽ ജോലി ചെയ്യുന്നു. ഖത്തറിലെ അൽബസ്താ ട്രേഡിങ് കമ്പനിയിൽ സെയിൽസ്മാനാണ്.
കടുത്ത ബ്രസീൽ ആരാധകനായ ഷഹീർ നല്ലൊരു ഫുട്ബോൾ കളിക്കാരാനും കൂടിയാണ്.

Macare 25 mar

Comments are closed.